ഏതാനും വർഷങ്ങൾക്കുമുന്പുവരെ ബൈക്ക് യാത്രകൾ പുരുഷൻമാരുടെ മാത്രംകുത്തകആയിരുന്നു

ഏതാനും വർഷങ്ങൾക്കുമുന്പുവരെ ബൈക്ക് യാത്രകൾ പുരുഷൻമാരുടെ മാത്രംകുത്തകആയിരുന്നു ,എന്നാലിപ്പോൾ കാലം മാറി പെൺകുട്ടികളും ധൈര്യസമേധം ബൈക്ക് യാത്രകൾ ഏറ്റെടുത്തിരിക്കുകയാണ് .ബുള്ളറ്റിലും സൂപ്പർ ബൈക്കുകളിലും ഇന്ത്യ മുഴുവൻ ചുറ്റി എത്തിയ നിരവധി പെൺകുട്ടികളുടെ വാർത്ത സോഷ്യൽമീഡിയയിൽ വയറൽ ആയതാണ് ! ഒറ്റക്കും കൂട്ടമായും ഇവർ നടത്തിയ യാത്രകളിൽ നിന്നും എല്ലാം വളരെ വ്യത്യസ്തവും ശ്രമകരവുമായ യാത്ര നടത്തിയ ഒരു പെൺകുട്ടിയുടെ വർത്തയാണിപ്പോൾ ശ്രദ്ധേയമാകുന്നത്
ഡോമിനാർ ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ കാൻഡിഡ ലൂയിസ് എന്ന 28 കാരിയുടെ യാത്രയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ആണ് കാന്റിയ ബെംഗളൂരുവിൽ നിന്നും ഒരു ഇന്റർനാഷണൽ ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നത്.. ബെംഗളൂരുവിൽ നിന്നും വേറെങ്ങോട്ടുമല്ല, അങ്ങ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കാണ് ഈ മിടുക്കി ബൈക്ക് പായിച്ചത്.
ഇന്ത്യയ്ക്കുള്ളിൽ ധാരാളം ബൈക്ക് യാത്രകൾ നടത്തി വിജയിച്ച അനുഭവ സമ്പത്ത് കാൻഡിഡയ്ക്ക് ഉണ്ടായിരുന്നു. ഈ അനുഭവങ്ങൾ മുതൽക്കൂട്ടായെടുത്ത് ഏതാണ്ട് ഒരു വര്ഷം നീണ്ട പരിശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കാന്ഡിഡ 2018 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിച്ചത്. യാത്രയ്ക്കായി കാന്ഡിഡ തിരഞ്ഞെടുത്ത വാഹനം ബജാജ് ഡോമിനർ ആയിരുന്നു.അതും കർണാടക രജിസ്ട്രേഷനിൽ ഉള്ള വണ്ടി.വിവരം അറിയിച്ചതും ബജാജ് സ്‌പോൺസർഷിപ്പ് നൽകുകയും ചെയ്തു

ബെംഗളൂരുവിൽ നിന്നും ആരംഭിച്ച യാത്ര ഹൈദരാബാദ് വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പിന്നീട് അവിടുന്ന് ബോർഡർ കടന്നു ഭൂട്ടാൻ – മ്യാന്മാർ – തായ്‌ലൻഡ് – ലാവോസ് – വിയറ്റ്‌നാം – കംബോഡിയ പോയിട്ട് വീണ്ടും തായ്‌ലൻഡ് എത്തി. പിന്നീട് തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്കും അവിടെനിന്നും സിംഗപ്പൂർ വഴി ഇൻഡോനേഷ്യയിലേക്കുമായിരുന്നു കാന്ഡിഡയുടെ ത്രസിപ്പിക്കുന്ന സോളോ യാത്ര. കരയിലൂടെ മാത്രമല്ല ഇടയ്ക്ക് ഫെറി വഴി കടൽ കടന്നും കാന്ഡിഡ യാത്ര തുടർന്നു.

പത്ത് രാജ്യങ്ങളിലൂടെ യാത്ര നടത്തേണ്ടതിനാൽ.,ഓരോ രാജ്യത്തിന്റെയും പെർമിഷൻ ആവശ്യമായിരുന്നു . ഇത്‌ ലഭിക്കാൻ 6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും ഈ മിടുക്കി പഠിച്ചു. കൂടാതെ രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി

യാത്രയിലുടനീളം പല രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് കാന്ഡിഡ. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ താമസിച്ചുകൊണ്ട് അവിടത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷമായിരുന്നു പിന്നീട് മുന്നോട്ടുള്ളയാത്രകൾ.ഇൻഡോനേഷ്യയിലെ തെക്കൻ സുമാത്രയിൽ വെച്ച് ഏതാണ്ട് 16 കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിൽ പെട്ടതും, അതിൽ നിന്നും രക്ഷപ്പെടാൻ ഗൂഗിൾ മാപ്പ് കാണിച്ചത് പ്രകാരമുള്ള വഴിയിലൂടെ പോയതും അവസാനം ഏതോ പാദങ്ങൾക്ക് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലെത്തിപ്പെടുകയും, യാത്ര ചെയ്ത് ക്ഷീണിച്ചു തളർന്നപ്പോൾ വെള്ളം കുടിക്കുന്നതിനായി ഒരു ഇൻഡോനേഷ്യൻ ബാലന്റെ കൂടെ അവൻ്റെ വീട്ടിലേക്ക് പോയതുമെല്ലാം തൻ്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നു കാന്ഡിഡ പറയുന്നു.

ആ ബാലന്റെ വീട്ടിൽ ചെന്നു വിശ്രമിക്കുന്നതിനിടെ ഒരു ഇന്ത്യൻ യുവതി ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന വിവരമറിഞ്ഞു കാന്ഡിഡയെ കാണുവാൻ ഒരു ഗ്രാമം മുഴുവനുമായിരുന്നു എത്തിയത്. അവരെല്ലാം വളരെ അത്ഭുതത്തോടെയായിരുന്നു യാത്രയുടെ വിശേഷങ്ങൾ കേട്ടിരുന്നത്.

സിഡ്‌നിയിൽ എത്തിയതിനു ശേഷം ബൈക്ക് സർവീസിനു കൊടുക്കുകയാണ് കാന്ഡിഡ ആദ്യം ചെയ്തത്. സർവ്വീസ് കഴിഞ്ഞു നല്ല കണ്ടീഷനിൽ ബൈക്ക് തിരികെ കിട്ടിയതോടെ പിന്നീട് ഓസ്‌ട്രേലിയ ചുറ്റിക്കാണുവാനായി കാന്ഡിഡ പുറപ്പെട്ടു. അതിർത്തികൾ കടന്നുള്ള കാന്ഡിഡ എന്നയീ മിടുക്കിയുടെ യാത്രകൾ അവസാനിക്കുന്നില്ല.

Comments