MILKY WAY CAMP & RIDE SEASON III.

 കേരള മലയോരാ ഗ്രാമമായ പൂപ്പാറയിൽ നിന്നും പേരുകേട്ട ബോഡി ചുരമിറങ്ങി ,തമിഴ്നാട്ടിലെ പേരുകേട്ട കാർഷിക ജില്ലയായ തേനിയിലൂടെ..  കെടൈക്കനാലിന്റെ അങ്ങേ അറ്റമായ പൂണ്ടിയിലേക്ക്  Team RiderZ AlwayE കടന്നു ചെല്ലുന്നു  ... മൂന്നാറിന്റെ രാജ്ഞിയായ കോടൈ ..., വേനലിനെ വകവക്കാത്ത കോടൈ ,.. സൂര്യകിരണങ്ങളെ തന്റെ മായാജാലത്താൽ മൂടൽമഞ്ഞാക്കി മാറ്റുന്ന കോടൈ .... അങ്ങിനെ ഒത്തിരി ഒത്തിരി വിശേഷണങ്ങളാൽ സമ്പന്നമായ കോടൈക്കനാൽ ....., ആ കോടൈക്കനാലിന്റെ തലപ്പാവായ  മന്നവന്നൂരിന്റെ മാറിടത്തിൽ  സ്ഥിതി ചെയ്യുന്ന പൂണ്ടിയിലേക്കൊരു യാത്ര ....

അന്നേ ദിവസം രാത്രിയിലെ കിടുകിടാ വിറക്കുന്ന മരം കോച്ചുന്ന തണുപ്പിൽ ,പൂണ്ടി ഡാമിനോട് ചേർന്ന് കിടക്കുന്ന ടെന്റ് ഹൗസിലിരുന്ന് മീൻ പിടിച്ചും ,കോടമഞ്ഞുകൾ വഴിമാറുമ്പോൾ ആകാശത്തിന്റെ നെറുകയിൽ മിന്നിത്തിളങ്ങുന്ന താരാപഥങ്ങളെ കൈയ്യെത്തും ദൂരത്തിരുന്ന് കൈകുമ്പിളിൽ വാരിയെടുത്തും, ആരും കൊതിക്കുന്ന രാജാ സ്വപ്നങ്ങളുമൊക്കെ കണ്ടുകണ്ടങ്ങിനെ മതി മറന്നുറങ്ങാം ...പോരുന്നോ ??

          ഏപ്രിൽ ആറാം തീയതി രാവിലെ 9 മണിയോടെ പൂപ്പാറയിൽ നിന്നും  റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുന്നു .. അവിടെ നിന്നും കേരള തമിഴ്നാട് ബോർഡർ കടന്ന് ബോഡി ചുരത്തിലൂടെ ബോഡിനായ്ക്കന്നൂർ വഴി ,തേനി വഴി കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കാർഷിക വിളകൾക്കിടയിലൂടെ  ബറ്റലാഗുണ്ടിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ചേരുന്നു ... അവിടെ നിന്നും ഭക്ഷണവും കഴിച്ച് അടുത്ത ചുരം കയറുകയായി .. ഇടുങ്ങിയ മലഞ്ചെരുവ് പാതയിലൂടെ വളഞ്ഞും പുളഞ്ഞും ,പതിയെ പതിയെ കയറിക്കയറി  വൈകിട്ട് നാല് മണിയോടെ കോടൈക്കനാലും മുറിച്ച്  കടന്ന് ,പൈൻ മരക്കാടുകൾക്കും ,യൂക്കാലി മരങ്ങൾക്കുമിടയിലൂടെ പൂംമ്പാറ വഴി നേരെ മന്നവനൂരും കടന്ന ശേഷം.... കാട്ടുപാതയിലേക്ക് കയറുന്ന നമ്മൾ , ചെറിയൊരു ഓഫ് റോഡ് മാർഗ്ഗം  താമസസ്ഥലമായ പൂണ്ടി ഡാമിനുള്ളിൽ തന്നെയുള്ള നമ്മുടെ ടെൻറ്  ഹൗസിലേക്ക് പ്രവേശിക്കുന്നു ...

        അന്നേ ദിവസത്തെ രാത്രി താമസത്തിനായി  പൂണ്ടിയിലെ  കാടിനോട് ചേർന്നു കിടക്കുന്ന  ടെൻറ് ഹൗസിലെത്തിയ നമ്മൾ   ഭക്ഷണവും കഴിച്ച് ,വിശദമായ സ്വയം പരിചയപ്പെടുത്തലുകൾക്കും ,കാലവസ്ഥ അനുകൂലമാണെങ്കിൽ ക്യാമ്പ് ഫയറും നടത്തിയതിനു ശേഷം, കാടിനോടുള്ള ബഹുമാനാർത്ഥം 9 മണിക്ക് ശേഷം ഓഡിയോ ഉപകരണ സംവിധാനങ്ങളുടെ സഹായമില്ലാതെ തന്നെ , Team RiderZ നോടെപ്പം എല്ലാ യാത്രികരും വട്ടം കൂടിയിരുന്ന് പാടിയും ,ആടിയും ,തമിഴ് ഗ്രാമങ്ങളേയും ,കാട്ടുചോലകളേയും  നോക്കിയിരുന്ന് പരസ്പരം കഥകൾ പറഞ്ഞും, കിടുകിടാ വിറക്കുന്ന തണുപ്പിലേക്കലിഞ്ഞ് ചേർന്നങ്ങിനെ, നേരത്തേ പറയാൻ മറന്നു പോയതും ,പറയാൻ ബാക്കി വച്ചതും ,ഓർത്തു വച്ചതുമായ കഥകളും ,പരിഭവങ്ങളും , വിശേഷങ്ങളുമൊക്കെയായി അങ്ങിനെയങ്ങിനെ മറക്കാനാവാത്ത ,...ഈ രാത്രി ഒരിക്കലും തീരാതിരുന്നെങ്കിൽ... എന്നാഗ്രഹിക്കുന്ന കോടയിൽ ചാലിച്ച ഒരു കോടൈക്കനാൽ  രാത്രി....

    പിറ്റേ ദിവസം രാവിലെ  പ്രഭാത ഭക്ഷണവും കഴിച്ച് പൂണ്ടിയോട് യാത്രയും പറഞ്ഞു... നേരെ മന്നവന്നൂർ തടാകത്തിലേക്ക് പ്രവേശിക്കുന്നു .അവിടെ നിന്നും ഇറങ്ങിയ ശേഷം മോയാർ പോയിന്റും, പൈൻ ഫോറസ്റ്റും,പില്ലർ റോക്കും കണ്ട് ഉച്ചഭക്ഷണവും കഴിച്ച് സമാപനത്തിനായി കോടൈക്കനാൽ ..,ലേയ്ക്കിലേക്ക് എത്തിച്ചേരുന്നു ...

Reg fee :1700

NB : രാത്രിയിലെ താമസ സൗകര്യം പരിമിതമായതിനാൽ ഈ യാത്രയിൽ 30 പേരെ ഉൾക്കൊള്ളിക്കുവാനെ നിർവാഹമുള്ളു .ആയതിനാൽ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ച് എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യുക

Joe Paul  : 99461 00009
Sakeer     : 9947 793070

Comments